27 June, 2020 10:44:30 AM


കോ​ട്ട​യം നാ​ട്ട​ക​ത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്തുനിന്ന് കാണാതായ യുവാവിന്‍റേത്




കോ​ട്ട​യം: നാ​ട്ട​ക​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം വൈ​ക്ക​ത്തു​നി​ന്നു കാ​ണാ​താ​യ യുവാവിന്റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുടവെച്ചൂർ വെളുത്തേടത്തുചിറ ഹരിദാസിന്റെ മകൻ ജി​ഷ്ണു ഹ​രി​ദാ​സ്​(23) ആണ് മരിച്ചതെന്ന് മൃ​ത​ദേ​ഹ​ത്തി​ലെ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും കണ്ട് ബ​ന്ധു​ക​ൾ തി​രി​ച്ച​റിയുകയായിരുന്നു. ഒപ്പം ഇയാളുടെ മൊബൈൽ ഫോണും ലഭിച്ചു. അതേസമയം, മൃതദേഹം ജിഷ്ണുവിന്റേത് തന്നെയാണെന്ന് ഉറപ്പിക്കണമെങ്കിൽ ഡിഎൻഎ പരിശോധനാ ഫലവും എത്തേണ്ടതുണ്ട്.


വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​റി​യ​പ്പ​ള്ളി​യി​ലെ സാ​ഹി​ത്യ പ്ര​സാ​ധ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക​ൾ പ​റ​ഞ്ഞു. ഈ ​മാ​സം മൂ​ന്നി​നാ​ണ് ജി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. പു​ളി​മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണു അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.


സാ​ഹി​ത്യ പ്ര​സാ​ധ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഇ​ന്ത്യ പ്ര​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തി​നു പി​ന്നി​ൽ നാ​ല് ഏ​ക്ക​റോ​ളം സ്ഥ​ലം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സ​പ്ലൈ​ക്കോ​യു​ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കു​ള്ള മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​മാ​യാ​ണ് ഇ​വി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ഈ ​സ്ഥ​ല​ത്ത് എ​സ്പി​സി​എ​സി​ന്‍റെ ലി​റ്റ​റ​റി മ്യൂ​സി​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ട് വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​ളി​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലാ​യി പാ​ന്‍റും അ​ടി​വ​സ്ത്ര​വും ധ​രി​ച്ച നി​ല​യി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K