25 June, 2020 07:47:34 PM


വിദേശങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ മടങ്ങി എത്തിയത് 3915 പ്രവാസികള്‍



കോട്ടയം: മെയ് ഏഴു മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ എത്തിയത് 3915 പ്രവാസികള്‍. 32 രാജ്യങ്ങളില്‍നിന്നായി 388 വിമാനങ്ങളിലായാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരില്‍ 2219 പുരുഷന്മാരും 1696 സ്ത്രീകളും ഉള്‍പ്പെടുന്നു.  ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് യുഎഇയില്‍നിന്നാണ്. 154 വിമാനങ്ങളിലായി 1323 പേരെത്തി. രണ്ടാമത് കുവൈറ്റാണ്. 53 വിമാനങ്ങളിലായി 609 പേരെത്തി. 


സൗദി അറോബ്യയില്‍നിന്നും 35 വിമാനങ്ങളിലായി 578 പേരെത്തിയപ്പോള്‍ ഒമാനില്‍നിന്ന് 57 വിമാനങ്ങളിലായി 527 ആളുകളാണ് എത്തിയത്. ഏറ്റവും കുറവ് ആളുകള്‍ എത്തിയത് ജിബൂട്ടി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നാണ്. രണ്ട് പേര്‍ വീതം. ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, അര്‍മേനിയ എന്നിവിടങ്ങളില്‍നിന്ന് മൂന്ന് പേര്‍ വീതവുമെത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K