25 June, 2020 07:25:25 PM


വ്യാജ ലൈസന്‍സ്: പാകിസ്താന്‍ എയര്‍ലൈന്‍സിലെ 150 പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍



കറാച്ചി: വ്യാജ ലൈസന്‍സ് കേസില്‍ പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സിലെ (പി.ഐ.എ) 150 പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പി.ഐ.എ വക്താവ് അബ്ദുല്ല ഖാനാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. പി.ഐ.എയുടെ മുഴുവന്‍ പൈലറ്റുമാരുടെയും ലൈസന്‍സ് പരിശോധിച്ച ശേഷമാണ് 434 പൈലറ്റുമാരില്‍ 150 പേര്‍ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സമാന ആരോപണം നേരിട്ട 17 പൈലറ്റുമാരെ 2019 ജനുവരിയില്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 



Share this News Now:
  • Google+
Like(s): 1.1K