24 June, 2020 06:22:07 PM


സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി



തിരുവനന്തപുരം: സംസ്ഥാനത്ത് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിന കോവിഡ അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്ന് വന്നവരും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതുമാണ്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.


ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ല തിരിച്ചുള്ള കണക്ക് ചുവടെ...


പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂർ 17, പാലക്കാട് 16, തൃശൂർ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 7, കാസർഗോഡ് 6, തിരുവനന്തപുരം 4, വയനാട് 2


സംസ്ഥാനത്ത് 3603 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1908 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 95 ശതമാനം പുറത്തു നിന്നെത്തിയവരാണ്. 4005 സാമ്പിൾ പരിശോധന ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K