22 June, 2020 03:35:33 PM


കാലവര്‍ഷ ദുരന്തനിവാരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മോക് ഡ്രില്‍ നാളെ



കോട്ടയം: ജില്ലയിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ(ജൂണ്‍ 24) തീക്കോയി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന മോക് ഡ്രിലിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നേതൃത്വത്തില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ടേബിള്‍ ടോപ് എക്സര്‍സൈസിൽ ക്രമീകരണങ്ങള്‍ വിലയിരുത്തി.


വെള്ളികുളം, ചാത്തപ്പുഴ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലുമുണ്ടാകുന്ന സാഹചര്യത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുക. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച വിവരം അറിയുന്നതുമുതല്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതു വരെയുള്ള  നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.   കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ ഒഴിവാക്കി ഉദ്യോഗസ്ഥരും ജനപ്രതിനിധകളും സന്നദ്ധ പ്രവര്‍ത്തകരുമാണ് പങ്കെടുക്കുക. 


ടേബിള്‍ ടോപ്പ് എക്സര്‍സൈസില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം. അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒമാരായ ജോളി ജോസഫ്, എം.ടി അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസിദാര്‍മാര്‍,ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്‍സള്‍ട്ടന്‍റ് പൊന്‍മണി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K