19 June, 2020 04:29:18 PM


തടിലോറിയുടെ പിന്നിലിടിച്ച ജീപ്പിലേക്ക് തടി കുത്തികയറി; 2 പേര്‍ക്ക് പരിക്ക്



ഈരാറ്റുപേട്ട: തടിലോറിയുടെ പിന്നില്‍ ബൊലേറോ ജീപ്പ് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്ക്. ജീ്പപ് യാത്രികര്‍ക്കാണ് പരിക്കേറ്റത്. പാലാ ഈരാറ്റുപേട്ട റൂട്ടിൽ മേലമ്പാറയിൽ വെള്ളിയാഴ്ച  വൈകിട്ട് 3.30 മണിയോടെയാണ് അപകടം. ഒരു സ്വകാര്യ ബസിനെ മറികടന്നെത്തിയ വാഹനം ലോറിയില്‍ നിന്നും പിന്നിലേക്ക് തള്ളിനിന്നിരുന്ന തടിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ ചില്ല് തകര്‍ത്ത് തടി ജീപ്പിനുള്ളിലേക്ക് തുളച്ചുകയറി. 



മേലമ്പാറയിലെ തന്നെ ഒരു തടിമില്‍ വകയാണ് ലോറി. തടിയുമായി എത്തിയ ലോറി റോഡരികില്‍ തന്നെയുള്ള മില്ലിലേക്ക് തിരിയുന്നതിനിടെയാണ് പിന്നില്‍നിന്നും വാഹനം ഇടിച്ചത്. വളരെ അപകടകരമായ രീതിയിലാണ് ലോറിയില്‍ തടി കയറ്റി കൊണ്ടുവന്നത്. സുരക്ഷാമാനദണ്ഡങ്ങല്‍ പാലിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K