18 June, 2020 07:46:32 PM


അഞ്ച് മാസം മുമ്പ് കാണാതായ വയോധികനെ തേടി പോലീസും ബന്ധുക്കളും



പാലക്കാട്: അഞ്ച് മാസം മുമ്പ് കാണാതായ വയോധികനെ തേടി പോലീസും ബന്ധുക്കളും. ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടത്തറ കാരയൂര്‍ സ്വദേശി നഞ്ചനെ (75)യാണ് 2019 ഡിസംബര്‍ 24 മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപോയ ഇയാള്‍ നാളിതുവരെ തിരിച്ചെത്തിയിട്ടില്ല. കാണാതായ സമയത്ത് വെള്ള നിറത്തിലുളള  ഫുള്‍സ്ലീവ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. 165 സെന്റിമീറ്റര്‍ ഉയരം.  ഇരുനിറമാണ്.  ഇദ്ദേഹത്തെ കാണുന്നവര്‍ 9497980629 (സബ് ഇന്‍സ്പെക്ടര്‍), 04924-209007, 9497934190 (ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K