18 June, 2020 12:18:56 PM


എക്‌സൈസ് ഡ്രൈവര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു; കേരളത്തില്‍ മരണം 21 ആയി



കണ്ണൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് ഇന്നു രാവിലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂര്‍ പരിയാരം സർക്കാർ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K