18 June, 2020 09:08:04 AM


ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ സ​മി​തി​യി​ൽ അം​ഗ​ത്വം: ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് അമേ​രി​ക്ക



വാ​ഷിം​ഗ്ട​ണ്‍: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ സ​മി​തി​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് അേ​മേ​രി​ക്ക. ഇ​ന്ത്യ​യു​ടെ അം​ഗ​ത്വ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ര​ക്ഷാ സ​മി​തി​യി​ലേ​ക്ക് വി​ജ​യ​ക​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും വേ​ണ്ടി ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും യു​എ​സ് വിേ​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


193 അം​ഗ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ 184 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് രാ​ജ്യം യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ താ​ത്കാ​ലി​ക​മാ​യി ഇ​ടം​പി​ടി​ച്ച​ത്. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ യു​എ​ൻ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്. 2011-12 ലാ​യി​രു​ന്നു ഇ​ന്ത്യ ഏ​റ്റ​വു​മൊ​ടു​വി​ൽ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K