30 April, 2016 09:07:09 AM


കോട്ടക്കലില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്


മലപ്പുറം : കോട്ടക്കൽ എടരിക്കോട്​ പാലച്ചിറമേട്​   വളവിൽ കണ്ടെയ്​നർ ലോറി ഇന്നോവ കാറിലിടിച്ച്​ നാല്​  പേർ മരിച്ചു. കണ്ണൂർ ചൊക്ലി സ്വദേശി മഹ്​റൂഫി​ൻറെ മക്കളായ ഷംസീർ, പർവീസ്​, ഫൈസൽ, എടവനക്കാട്​ സ്വദേശി ശംസീർ എന്നിവരാണ്​ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റ മഹ്​റൂഫ്​, മരുമക്കളായ സിനോജ്​, മർഷാദ്​, കാർഡ്രൈവർ നൗഫൽ എന്നിവരെ കോട്ടക്കലിന് സമീപം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.30നായിരുന്നു അപകടം.

മഹ്​റൂഫി​ൻറെ മകൻ ഷംസീറി​നെ വിദേശത്തേക്ക്​ യാത്രയാക്കാൻ  നെടുമ്പാശേരി വിമാനത്താവള​ത്തിലേക്ക്​ ​പോകുകയായിരുന്നു ഇവർ. ഒരേ ദിശയിൽ പോകുകയായിരുന്നു കാറും കണ്ടെയ്​നർ ലോറിയും.  ഇന്നോവ കണ്ടെയ്​നർ ലോറിെയെ മറികടക്കുന്നതിനിടെയാണ്​ അപകടം. കണ്ടെയ്​നർ ലോറിയുടെ ഒരു ഭാഗം കാറിലിടിച്ച്​ മറിയുകയായിരുന്നു. മൂന്ന്​ പേർ​  സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ്​ മരിച്ചത്​. ഇന്നോവ വെട്ടിപ്പൊളിച്ചാണ്​ അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K