29 April, 2016 08:44:31 PM


പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍മേലുള്ള പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചു


ദില്ലി : ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍മേലുള്ള പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചു. പലിശ 8.8 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്.

ഇ.പി.എഫ് പലിശ 8.7 ശതമാനമായി കുറക്കാനായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന ഈ തീരുമാനം ഓഹരിവിപണിയെ പ്രോത്സാഹിപ്പിക്കാനാണെന്നായിരുന്നു ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. രാജ്യത്താകമാനമുള്ള അഞ്ച് കോടിയോളമുള്ള തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പലിശ നിരക്ക് കുറക്കുന്ന കേന്ദ്ര തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K