06 June, 2020 10:41:45 AM


സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മരിച്ചത് മു​ന്‍ ഇന്ത്യൻ ഫുട്ബോൾ താ​രം ഹം​സ​ക്കോ​യ



മലപ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും മു​ന്‍ ഇന്ത്യൻ ഫുട്ബോൾ താ​ര​വു​മാ​യ ഇ​ള​യി​ട​ത്ത് ഹം​സ​ക്കോ​യ (61) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. 


ശ​നി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി​യ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 10 ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​ണ് ഹം​സ​ക്കോ​യ. 


ഭാ​ര്യ​ക്കും മ​ക​നു​മാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ന്യൂ​മോ​ണി​യ ബാ​ധി​ത​നാ​യി​രു​ന്ന ഹം​സോ​ക്കോ​യ​ക്ക് പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്തി​യി​രു​ന്നു. പ്ലാ​സ്മ തെ​റാ​പ്പി ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കേ​ര​ള​ത്തി​ല്‍ മ​രി​ക്കു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം.
ഹം​സ​ക്കോ​യ സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്. നെ​ഹ്റു ട്രോ​ഫി ഇ​ന്ത്യ​ന്‍ ടീം ​അം​ഗ​വും മോ​ഹ​ൻ​ബ​ഗാ​ൻ താ​ര​വു​മാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K