05 June, 2020 07:50:20 PM


ചങ്ങനാശേരിയില്‍നിന്ന് 1464 മറുനാടന്‍ തൊഴിലാളികൾ പശ്ചിമബംഗാളിലേക്ക് മടങ്ങി



കോട്ടയം: ചങ്ങനാശേരി താലൂക്കില്‍ നിന്നുള്ള  1464 മറുനാടന്‍ തൊഴിലാളികള്‍ ഇന്നലെ(ജൂണ്‍ 5) പശ്ചിമബംഗാളിലേക്ക് മടങ്ങി.  31 ബസുകളിലായി തൊഴിലാളികളെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചാണ് ഹൗറയിലേക്കുള്ള ട്രെയിനില്‍ അയച്ചത്. ഇവരില്‍ 1054 പേര്‍ പായിപ്പാടുനിന്നുള്ളവരാണ്. തൃക്കൊടിത്താനം-94, മാടപ്പള്ളി-29, വാകത്താനം-287 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളില്‍നിന്നുള്ളവരുടെ എണ്ണം. 


ഇതോടെ ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 11,918 ആയി. ജില്ലാ കളക്ടര്‍ എം.അഞ്ജന, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒമാരായ ജോളി ജോസഫ്, എം.ടി അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസ് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. 


കോട്ടയം ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ ഒഴികെയുള്ള  ഇതര സംസ്ഥാനക്കാര്‍ ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിനു മുന്‍പ് വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, പ്രായം, മൊബൈല്‍ നമ്പര്‍, നിലവിലെ മേല്‍വിലാസം, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം, കോട്ടയം ജില്ലയില്‍ എത്തിയത് എന്തിന്, മടക്കയാത്ര മുടങ്ങാനിടയായ സാഹചര്യം എന്നിവയാണ്  9400029007, 0481 2562201 എന്നീ  ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് നല്‍കേണ്ടത്. dmktm20@gmail.com എന്ന ഈ മെയില്‍ വിലാസത്തിലും വിവരങ്ങള്‍ അയയ്ക്കാം. തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ഈ മെയിലില്‍ ലഭ്യമാക്കണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K