05 June, 2020 06:57:24 PM


കറ്റാനത്ത് വാഹനാപകടം: സുഹൃത്തുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം



കായംകുളം: കറ്റാനം ജംഗ്ഷന് വടക്ക് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് സുഹൃത്തുക്കളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കായംകുളം പുള്ളികണക്ക് സ്വദേശിയായ സഞ്ജീവ് (24), പത്തിയൂർ സ്വദേശിയായ ശംഭു ശക്തന്‍ (26) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു അപകടം. കുറത്തിക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനായി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K