04 June, 2020 10:57:11 AM


ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം തു​ട​രാം - ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന



ജ​നീ​വ: ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം തു​ട​രാ​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന (​ഡ​ബ്ല്യു​എ​ച്ച്ഒ). സു​ര​ക്ഷാ അ​വ​ലോ​ക​നം ന​ട​ത്തു​ന്ന​തി​നാ​യി ട്ര​യ​ൽ ന​ട​ത്തു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി മേ​യ് 25 ന് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രു​ന്നു.


റെ​മി​ഡി​സി​വ​ര്‍, ചി​ല എ​ച്ച്ഐവി മ​രു​ന്നു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം തു​ട​രാ​നും​ ഡ​ബ്ല്യു​എ​ച്ച്ഒ അ​നു​മ​തി ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K