01 June, 2020 07:38:04 PM


കോട്ടയത്തുനിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയത് 5855 മറുനാടന്‍ തൊഴിലാളികള്‍



കോട്ടയം: പശ്ചിമ ബംഗാളിലേക്കുള്ള നാലാമത്തെ ട്രെയിനില്‍ ഇന്ന് 1464 അതിഥി തൊഴിലാളികള്‍ കൂടി മടങ്ങി. ഇതോടെ ജില്ലയില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് മാത്രം മടങ്ങിയ തൊഴിലാളികളുടെ എണ്ണം 5855 ആയി. കോട്ടയത്തുനിന്നും  ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഉച്ചകഴിഞ്ഞ് 2.20നാണ് പുറപ്പെട്ടത്.


ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 44 കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ചങ്ങനാശേരി-450, കോട്ടയം-450, വൈക്കം-114, മീനച്ചില്‍-350, കാഞ്ഞിരപ്പള്ളി -100 എന്നിങ്ങനെയാണ് ഇന്നു മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.


ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജിയോ ടി. മനോജ്, ജെസി ജോണ്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.  ഇതു വരെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 7491 അതിഥി തൊഴിലാളികളാണ് ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K