31 May, 2020 08:28:53 PM


കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു വിരമിച്ചു; എഡിഎം അനില്‍ ഉമ്മന് താത്ക്കാലിക ചുമതല




കോട്ടയം: ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സര്‍വീസില്‍നിന്ന് വിരമിച്ചു. ഇന്ന് വൈകുന്നേരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന് അദ്ദേഹം ചുമതല കൈമാറി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മറുനാടന്‍ തൊഴിലാളികളുടെ മടക്കയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ചുമതല കൈമാറ്റം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K