29 May, 2020 04:52:03 PM


മാതൃകാപ്രവര്‍ത്തനവുമായി എറണാകുളത്തെ ഡെസിഗ്നേറ്റഡ് മൊബൈൽ കളക്ഷൻ ടീം



തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം പരിശോധിക്കുന്നതിനായി എറണാകുളത്ത് ആരംഭിച്ചിട്ടുള്ള ഡെസിഗ്നേറ്റഡ് മൊബൈൽ കളക്ഷൻ ടീമിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. കോവിഡ് കെയർ സെന്ററുകളിലെത്തിയാണ് എറണാകുളം ജില്ലയിൽ ഡെസിഗ്നേറ്റഡ് മൊബൈൽ കളക്ഷൻ ടീം പ്രവർത്തിക്കുന്നത്. ഒരു ഡോക്ടർ, ഒരു മൈക്രോ ബയോളജിസ്റ്റ് എന്നിവർ അടങ്ങുന്നതാണ് സംഘം.


ഒരു ദിവസം 3500 രൂപയാണ് സംഘത്തിന്‍റെ  പ്രവർത്തന ചെലവിന് വേണ്ടി വരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരിൽ രോഗവ്യാപന സാധ്യത കൂടുതലുള്ളവരിൽ നിന്നാണ് ആദ്യം സാമ്പിളുകൾ ശേഖരിക്കുന്നത്.
രോഗലക്ഷണങ്ങളുള്ളവർ സഞ്ചരിച്ച വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്തവർക്കോ, വിദേശത്ത് ഒപ്പം ഉണ്ടായിരുന്നവർക്ക് രോഗം സ്ഥിരീകരിച്ചവർ, എന്നിവർക്ക് മുൻഗണന നൽകിയാണ്  സാമ്പിളുകൾ ശേഖരിക്കുന്നത്.
പ്രതിദിനം അറുപത് സാമ്പിൾ വരെ ഇത്തരത്തിൽ ശേഖരിക്കാനുള്ള സൗകര്യമുണ്ട്. ഇതുവരെ ജില്ലയിൽ കോവിഡ് നിർണയത്തിന് 4040 സാമ്പിൾ പരിശോധനകളാണ് നടത്തിയിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K