29 May, 2020 02:27:01 PM


ആപ് 'ആപ്പാ'യി: കമ്പനി ഉടമകള്‍ സ്ഥലം വിട്ടു; ഓഫീസ് അകത്തുനിന്നും പൂട്ടി



കൊച്ചി: സംസ്ഥാനത്ത് മദ്യവിതരണത്തിന് തയ്യാറാക്കിയ ബെവ് ക്യു ആപ് പൊളിഞ്ഞതോടെ ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം കാലിയാക്കി. ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസ് അകത്തുനിന്നും പൂട്ടിയിട്ടിരിക്കുകയാണ്. ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറാകുന്നുമില്ല. ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാനാവാതെ വന്നതോടെ ഫേസ്ബുക്കിലെ കമ്പനിയുടെ പേജില്‍ പ്രതിഷേധകമന്‍റുകളുടെയും ട്രോളുകളുടെയും പൊങ്കാലയായിരുന്നു. ഇതോടെ മദ്യ ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയർകോഡ് കമ്പനി ഫെയ്സ്ബുക്ക് പേജിൽ ഇട്ട പോസ്റ്റുകളെല്ലാം പിൻവലിച്ചു. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്സ്ബുക്ക് പേജിലുണ്ടായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K