28 May, 2020 08:34:41 PM


ടോൾ കേന്ദ്രം തകർത്ത 'തവിട് വണ്ടി'യിലെ ഡ്രൈവർ ഒന്നര ലക്ഷത്തിന്‍റെ മദ്യവുമായി പിടിയിൽ



പാലക്കാട്: എക്സൈസിനെ വെട്ടിച്ച് പാലിയേക്കര ടോൾ തകർത്ത് മുങ്ങിയ സ്പിരിറ്റ് വണ്ടി 'തവിട് വണ്ടി'യായ  സംഭവത്തിൽ പൊലീസിനു കീഴടങ്ങിയ യുവാവ് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു മദ്യം കടത്തുന്നതിനിടെ പിടിയിലായി. പാലക്കാട് ആട്ടയാംപതി സ്വദേശി വിനയ് ദാസ്(31) ആണ് സഹായി ജൊവാന്‍ എന്നയാളോടൊപ്പം തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. തവിട് സംഭവത്തിലെ വിനയ്ദാസ് ആണ് മദ്യവുമായി വന്ന വാഹനവും ഓടിച്ചിരുന്നത്. ഇവരിൽ നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന 163 ടാസ്മാക് സീലുള്ള മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്.


ലോക്ഡൗൺ ഇളവു പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ മദ്യവിൽപന തുടങ്ങിയെങ്കിലും കേരളത്തിൽ ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യം മുതലാക്കി കോയമ്പത്തൂർ, പൊള്ളാച്ചി പ്രദേശങ്ങളിലുള്ള മദ്യവിൽപനശാലകളുടെ പിന്തുണയോടെ  കേരളത്തിലേക്കു മദ്യം കടത്തുന്നതായി തമിഴ്നാട് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് ഇത് നിരീക്ഷിച്ചു വരികയായിരുന്നു. പൊള്ളാച്ചിക്കു സമീപമുള്ള സെമനാംപതി ചെക്പോയിന്‍റിലൂടെ മദ്യംകടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K