28 May, 2020 11:42:10 AM


വെള്ളച്ചാട്ടത്തില്‍ കാണാതായ മാന്നാനം സ്വദേശി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് ഇടയിൽ ഒഴുക്കിൽ പെട്ട് കാണാതായ മാന്നാനം നല്ലാങ്കൽ വീട്ടിൽ ഷാജിയുടെ മകൻ അനന്തു ഷാജി (20) യുടെ  മൃതദേഹം കണ്ടെത്തി. ഇന്ന് രാവലെ 7.30 ഓടെ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 


ഇന്നലെ വൈകുന്നേരം  വെള്ളച്ചട്ടത്തിൽ  കുളിക്കുന്നതിനിടെയാണ് അനന്തുവിനെ കാണാതായത്. നാല് സുഹൃത്തുക്കളോടൊപ്പം കാറിൽ കറങ്ങാനിറങ്ങിയതായിരുന്നു ഇവർ. ഈരാറ്റുപേട്ട ഫയർഫോഴ്സിന്റെയും ,ഈരാറ്റുപേട്ട നന്മക്കുട്ടത്തിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K