27 May, 2020 02:28:45 PM


സുധീർ ബാബു 31 ന് വിരമിക്കും; എം.അഞ്ജന പുതിയ കോട്ടയം കലക്ടർ



കോട്ടയം: മഹാപ്രളയത്തിനു ശേഷമുള്ള പുനർ നിർമ്മാണം മുതൽ കൊറോണ പ്രതിരോധം വരെ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു നടത്തിയ കോട്ടയം ജില്ലാ കലക്ടർ പി.കെ.സുധീര്‍ബാബു 31 ന് വിരമിക്കും.17 മാസക്കാലം ജില്ലയുടെ അമരക്കരനായിരുന്ന സുധീർ ബാബു ജില്ലയുടെ 45-ാമത് കലക്ടറായിരുന്നു. കണ്ണൂർ ധർമ്മടം സ്വദേശിയാണ്. സുധീർ ബാബുവിന്‍റെ പിൻഗാമിയായി എത്തുന്നത് ഇപ്പോഴത്തെ ആലപ്പുഴ ജില്ല കലക്ടർ എം.അഞ്ജനയാണ്. തിരുവനന്തപുരം പട്ടം സ്വദേശിയായ അഞ്ജന 2013 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K