25 May, 2020 11:53:25 PM


ഏറ്റുമാനൂർ സതീഷ് ഇൻഡസ്ട്രീസ് ഉടമ എ സതീഷ് അന്തരിച്ചു



ഏറ്റുമാനൂർ: തെക്കേനടയിലെ സതീഷ് ഇൻഡസ്ട്രീസ് ഉടമയും ശ്രീ മാരിയമ്മൻ കോവിലിലെ മുൻ ക്ഷേത്ര കോമരവുമായ ഏറ്റുമാനൂർ കിഴക്കേനട അരവിന്ദം വീട്ടിൽ എ.സതീഷ് (47) അന്തരിച്ചു. സതീഷ് ഭവനിൽ (തുണ്ടിപറമ്പ്) പരേതനായ റ്റി.കെ.അയ്യപ്പൻകുട്ടിയുടെയും രാജമ്മയുടെയും മകനാണ്. ഭാര്യ: - മഞ്ജു രാജൻ, മക്കൾ:- അരവിന്ദ്, അർച്ചന. സഹോദരങ്ങൾ: സുരേഷ്, രമേഷ്. ഏറ്റുമാനൂർ മഹാദേവക്ഷേത്രം, വെട്ടിമുകൾ  സെന്റ്.മേരീസ് ദേവാലയം തുടങ്ങി നിരവധി ആരാധനാലയങ്ങളിൽ ട്രസ്സ് വർക്ക് നടത്തിയിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച പകൽ 2 ന് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K