24 May, 2020 07:34:23 PM


കോവിഡ്​ രോഗികളില്‍ റിമാന്‍ഡ്​ പ്രതിയും; വെഞ്ഞാറമൂട്ടിലെ പൊലീസുകാര്‍ ക്വാറന്‍റയിനില്‍



തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചവരില്‍ ഒരാള്‍ റിമാന്‍ഡ്​ പ്രതി. റിമാന്‍ഡ്​ പ്രതിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ​ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്​റ്റേഷനില്‍ ചെലവഴിച്ചതായാണ്​ വിവരം.


തിരുവനന്തപുരം വെഞ്ഞാറമൂട്​ സ്‌റ്റേഷനിലെ 30 ഓളം പൊലീസ്​ ഉ​ദ്യോഗസ്​രെയാണ്​ നിരീക്ഷണത്തിലാക്കിയത്​. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്ബ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്​ഥിരീകരിച്ചത്​. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇയാളെ ഉടന്‍ മാറ്റും.


ഇയാള്‍ക്ക്​ രോഗബാധയുണ്ടായതെങ്ങനെ എന്ന്​ വ്യക്തമല്ല. മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. ഇയാളെ പാര്‍പ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതിനാല്‍ ജയിലില്‍ സമ്ബര്‍ക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്​. സംസ്​ഥാനത്ത്​ ഇതാദ്യമായാണ്​ തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K