24 May, 2020 07:18:20 PM


മാവേലിക്കര സ്വദേശിനി നഴ്സ് കുവൈറ്റില്‍ കോവിഡ് ബാധിച്ചു മരിച്ചു



കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരണമടഞ്ഞു. മാവേലിക്കര പുതുക്കളത്ത്‌ ജൈസൺ വില്ലയിലെ അന്നമ്മ ചാക്കോ (59) ആണു ഇന്ന് ഉച്ചക്ക്‌ മരണമടഞ്ഞത്‌. അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണു. പിതാവ്:‌ മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്‌. മക്കള്‍:  സാറ ടെൺസൺ , തോമസ്‌ ജേക്കബ്‌ (ഇരുവരും കുവൈറ്റ്). മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K