24 May, 2020 06:40:00 PM


പത്തനംതിട്ട സ്വദേശിനി നഴ്സ് ദില്ലിയില്‍ കോവിഡ് ബാധിച്ചു മരിച്ചു



ദില്ലി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.45ന് സഫ്ദർജങ് ആശുപത്രിയിലായിരുന്നു മരണം. ഡൽഹി കൽര ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്: സനിൽ കുമാർ(മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥൻ). മക്കൾ: അഖിൽ, ഭാഗ്യ.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K