25 April, 2016 12:40:48 PM


കേരളം കണ്ടതില്‍ ഏറ്റവും നിർജീവമായ പ്രതിപക്ഷമായിരുന്നു എൽഡിഎഫിന്റേതെന്ന് ചെന്നിത്തല


കാസര്‍ഗോഡ് : കേരളം കണ്ട ഏറ്റവും നിർജീവമായ പ്രതിപക്ഷമായിരുന്നു എൽഡിഎഫിന്റേത്. നിയമസഭയിൽ കാട്ടിക്കൂട്ടിയതൊന്നം ജനം മറന്നിട്ടില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല.  കഴിഞ്ഞ അഞ്ചുവർഷവും സ്വന്തം പ്രതിപക്ഷ നേതാവിനെ മാറ്റാനാണ് സിപിഎം ശ്രമിച്ചത്.  

അധികാര മോഹത്തിന്റെ വലയിലാണ് വിഎസ്. മുഖ്യമന്ത്രിയാവണമെന്ന വിഎസിന്റെ ആഗ്രഹത്തെക്കുറിച്ചു ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ലെന്നും ഫെയ്സ്ബുക്കിലൂടെ താൻ ഉന്നയിച്ച 10 ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് പിണറായി മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സുസ്ഥിര വികസനം കാഴ്ചവച്ച യുഡിഎഫ് വികസനം അജൻഡയാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടെ ആരോപണങ്ങൾ വിലപ്പോവില്ല. സർക്കാരിന്റെ നേട്ടങ്ങൾ ജനമധ്യത്തിൽ മറച്ചുവയ്ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ശൈഥില്യം നേരിടുകയാണ് എൽഡിഎഫെന്നും രമേശ് പറഞ്ഞു. 

അക്രമമുണ്ടാകുമ്പോൾ കടം വീട്ടുമെന്ന പി.ജയരാജന്റെ പ്രസംഗം സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നതിനു തെളിവാണെന്ന് മന്ത്രി രമേശ് ചെന്നിത്തല.മനോജിനെയും അരിയിൽ ഷുക്കൂറിനെയുമെല്ലാം സിപിഎം ആസൂത്രിതമായി കൊലപ്പെടുത്തിയെന്നതിന്റെ തെളിവാണു ജയരാജന്റെ പ്രസംഗമെന്നും രമേശ് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K