22 May, 2020 01:39:15 PM


രണ്ടാം വിവാഹം കഴിച്ച അച്ഛനെ കഴുത്തറത്തു കൊന്നു; രണ്ട് മക്കള്‍ അറസ്റ്റില്‍



ചെന്നൈ: രണ്ടാം വിവാഹം കഴിച്ച അച്ഛനെ മക്കള്‍ കഴുത്തറത്തു കൊന്നു. അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആശ്രിത നിയമനം ലഭിക്കാന്‍ വേണ്ടിയാണു മക്കള്‍ കനകസഭയെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി രണ്ടാം ഭാര്യ രംഗത്തെത്തി.
12 വര്‍ഷം മുന്‍പാണു കനകസഭയും ആദ്യ ഭാര്യയും പിരിഞ്ഞത്. വിവാഹമോചന കേസ് ഇപ്പോഴും  കുടുംബ കോടതിയില്‍ നടക്കുകയാണ്. ഇതിനിടയിലാണ് സംഗീത എന്ന സ്ത്രീയ്ക്കൊപ്പം കനകസഭ താമസമാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാൻ മക്കൾ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫിസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മക്കൾ അറസ്റ്റിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K