20 May, 2020 12:58:22 PM


വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ച് സിഐ: സിഐയെ വീട്ടിലിരുത്തി വീട്ടമ്മ



തിരുവനന്തപുരം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സി ഐയ്ക്ക് സസ്പെൻഷൻ. തിരുവനന്തപുരം അയിരൂർ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് ആണ് സസ്പെൻഷൻ ലഭിച്ചത്. ഹെൽമറ്റ് പരിശോധനയ്ക്കിടെ വീട്ടമ്മയുടെ ഫോൺ നമ്പർ സി ഐ വാങ്ങിയിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് സസ്പെൻഷനിൽ കലാശിച്ചത്. ഇന്നലെയാണ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തിയത്.


വീട്ടമ്മയുടെ ഫോൺ നമ്പർ വാങ്ങിയ സി.ഐ അവരെ ഫോണിൽ വിളിച്ച് ഫൈൻ ഒഴിവാക്കണമെങ്കിൽ ക്വാർട്ടേഴ്സിൽ വരാൻ ആവശ്യപ്പെട്ടുവത്രേ. എന്നാൽ, വീട്ടമ്മ ഈ ഫോൺ സംഭാഷണം ഉൾപ്പെടെ ഐജി ഹർഷിത അത്തല്ലൂരിക്ക് പരാതി നൽകുകയായിരുന്നു. പരാതിയിലെ ആരോപണം പ്രാഥമിക അന്വേഷണത്തിൽ തന്നെ ശരിയെന്ന് തെളിഞ്ഞു. ഇതിനെ തുടർന്ന് സിഐ രാജ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ ഐജി ഹർഷിത അത്തല്ലൂരി തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K