19 May, 2020 06:53:58 PM


വിദേശത്തുനിന്ന് കോട്ടയത്ത് ഇതുവരെ എത്തിയത് 400 പേര്‍; കോവിഡ് സ്ഥിരീകരിച്ചത് 3 പേര്‍ക്ക്



കോട്ടയം: ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് മെയ് 19 വരെ എത്തിച്ചേര്‍ന്നത് 400 പേര്‍. ഇതില്‍ 200 വീതം സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 106 പേര്‍ ഗര്‍ഭിണികളും 27 പേര്‍ കുട്ടികളുമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ 306 പേരും 94 പേര്‍ മാലിദ്വീപില്‍നിന്ന്  കപ്പലിലുമാണ് എത്തിയത്. 


മെയ് 17നാണ് ഏറ്റവുമധികം പ്രവാസികള്‍ ജില്ലയിലെത്തിയത് - 99 പേര്‍. 214 പേര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച കേന്ദ്രങ്ങളിലും 183 പേര്‍ വീടുകളിലുമാണ് ക്വാറന്‍റയിനില്‍ കഴിയുന്നത്. ഇവരില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ നാല് പേരാണ് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 62 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. വിദേശത്തുനിന്നെത്തിയ 18 പേരും അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ 259 പേരും ഉള്‍പ്പെടെ 289 പേരാണ് ഇന്ന് ക്വാറന്‍റയിനില്‍ പ്രവേശിച്ചത്. ജില്ലയില്‍ ആകെ നിലവില്‍ 3425 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 315 പേര്‍ വിദേശത്തുനിന്ന് എത്തിയവരും 2917 പേര് അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K