19 May, 2020 06:49:41 PM


ബം​ഗ​ളു​രു​വി​ൽ​നി​ന്ന് നോ​ണ്‍ എ​സി ട്രയിൻ മറ്റന്നാള്‍; ദില്ലിയില്‍നിന്നുള്ള ട്രയിനില്‍ 1304 യാത്രക്കാര്‍



തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളു​രു​വി​ൽ​നി​ന്ന് മ​റ്റ​ന്നാ​ൾ മു​ത​ൽ നോ​ണ്‍ എ​സി ചെ​യ​ർ കാ​റു​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലേ​ക്കു​ള്ള നോ​ണ്‍ എ​സി ട്രെ​യി​ൻ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ദില്ലി​യി​ൽ​നി​ന്നു പു​റ​പ്പെ​ടും. 1304 യാ​ത്ര​ക്കാരു​ടെ പ​ട്ടി​ക ത​യാ​റാ​യി​ട്ടു​ണ്ട്. 974 പേ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്നും 333 പേ​ർ മ​റ്റ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 


ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം​വ​ച്ച സം​ഭ​വ​മു​ണ്ടാ​യി. യു​പി, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പേ​കാ​ൻ റെ​യി​ൽ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​വ​രെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ച​യ​ച്ചു. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി ക്യാമ്പു​ക​ളി​ൽ എ​സ്പി ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ച്ച് ക്ഷേ​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നാ​ട്ടി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് മ​ട​ങ്ങാ​മെ​ന്ന് അ​വ​രെ അ​റി​യി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K