19 May, 2020 04:05:08 PM


സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​താ​വി​നെ​യും മ​ക​നെ​യും വെ​ടി​വ​ച്ചു കൊ​ന്നു



ലക്നോ: സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​താ​വി​നെ​യും മ​ക​നെ​യും വെ​ടി​വ​ച്ചു കൊ​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ചോ​ട്ടെ ലാ​ല്‍ ദി​വാ​ക​ര്‍ മ​ക​ന്‍ സു​നി​ല്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. തൊ​ഴി​ലു​റ​പ്പ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ​ത്തി​ലേ​ക്കു നി​ര്‍​മി​ച്ച റോ​ഡ് പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.


വ​യ​ലി​നു ന​ടു​വി​ലു​ള്ള ചെ​റി​യ റോ​ഡി​ല്‍ വ​ച്ച് ഇ​വ​ര്‍ ര​ണ്ടു​പേ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. ഇ​വ​രുടെ കൈ​വ​ശം തോ​ക്കു​ണ്ടാ​യി​രു​ന്നു. ത​ര്‍​ക്ക​ത്തി​നി​ടെ ഇ​വ​ര്‍ ചോ​ട്ടെ ലാ​ലി​നും മ​ക​നും നേ​ര്‍​ക്ക് നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു. ആ​രെ​യും ഇ​തു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​തി​ട്ടി​ല്ല. എ​ന്നാ​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K