19 May, 2020 11:17:42 AM


24 മണിക്കൂറിനിടെ 4970 പേര്‍ക്ക് കോവിഡ്; ഇന്ത്യയില്‍ രോഗികള്‍ ഒരു ലക്ഷത്തിന് മേല്‍



ദില്ലി: ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 1,01,139 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3,163 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 39,173 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. നിലവിൽ 58,802 പേരാണ് ചികിത്സയിലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിന് അടുത്താണ് മരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K