24 April, 2016 12:15:11 PM


മന്ത്രവാദം അന്വേഷിക്കാനെത്തിയ വനിതാ സി.ഐയുടെ കൈ തല്ലിയൊടിച്ചു



ആലപ്പുഴ : മന്ത്രവാദം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ വനിതാ പോലീസ്കാര്‍ക്ക് നേരെ മന്ത്രവാദിനിയുടെയും കൂട്ടരുടെയും ആക്രമണം. ആക്രമണത്തില്‍ മലപ്പുറം സ്വദേശിനിയും ആലപ്പുഴ വനിതാ സെല്‍ സി ഐയുമായ മീനാകുമാരി (52)യുടെ കൈ തല്ലിയൊക്കപെട്ടുമീനാകുമാരിയെ ആക്രമിക്കുന്നത്‌ കണ്ട്‌ തടസ്സം പിടിക്കാനെത്തിയ ഒപ്പമുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥ ലേഖയ്‌ക്കും കിട്ടി മര്‍ദ്ദനം. 


തുടര്‍ന്ന് മന്ത്രവാദിനി ശോഭന (42), മകള്‍ ആതിര (18), ശോഭനയുടെ അനുജത്തി രോഹിണി (40) എന്നിവരെ നൂറനാട്‌ പോലീസ്‌ അറസ്‌റ്റ് കസ്‌റ്റഡിയിലെടുത്തു. അയല്‍വാസികള്‍ ശോഭനയ്‌ക്കെതിരേ കളക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ വനിതാ സെല്ലില്‍ എത്താന്‍ ആവശ്യപ്പെട്ടു നോട്ടീസ്‌ നല്‍കാന്‍ എത്തിയപ്പോഴാണ്‌ പോലീസുകാര്‍ക്ക്‌ നേരെ ആക്രമണമുണ്ടായത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ എത്തിയ ഇവരില്‍ നിന്നും ശോഭന നോട്ടീസ്‌ കൈപ്പറ്റി. തുടര്‍ന്ന്‌ വീട്ടിനുള്ളില്‍ നിന്നും പുക പടലങ്ങള്‍ ഉയരുന്നത്‌ കണ്ട്‌ എന്താണെന്ന്‌ ചോദിച്ചപ്പോളായിരുന്നു ആക്രമണമെന്ന് സിഐ മൊഴി നല്‍കി.


തള്ളിത്താഴെയിട്ട ശേഷം ഒരു കമ്പെടുത്ത്‌ സി ഐയുടെ കയ്യില്‍ അടിക്കുകയായിരുന്നുവത്രേ. അടിയേറ്റ്‌ മീനാകുമാരിയുടെ മൂന്ന്‌ വിരലുകള്‍ ഒടിഞ്ഞു. വിവരം അറിഞ്ഞെത്തിയ നൂറനാണ്‌ പോലീസ്‌ മീനാകുമാരിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ കയ്യില്‍ പ്‌ളാസ്‌റ്റര്‍ ഇടുകയും ശോഭനയേയും കൂട്ടരേയും കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 51 വീട്ടുകാര്‍ ചേര്‍ന്നാണ് വീട്ടില്‍ മന്ത്രവാദം നടക്കുന്നെന്ന പരാതി ശോഭനയ്ക്കെതിരെ നല്‍കിയത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K