16 May, 2020 08:22:26 AM


ഏറ്റുമാനൂര്‍ കൂടല്ലൂര്‍ കവലയില്‍ മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞു



ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കൂടല്ലൂര്‍ കവലയില്‍ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണ്ടായ അപകടത്തില്‍ ലോറി  ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും ഏത്തക്കുലയുമായി തലയോലപറമ്പിന് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കമ്പം സ്വദേശി സതീഷ് ആയിരുന്നു ലോറി ഡ്രൈവര്‍. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡില്‍ മറിയുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K