24 April, 2016 08:32:35 AM


ലോറി പാഞ്ഞുകയറി വഴിയിരികില്‍ നിന്ന മൂന്നു പേര്‍ മരിച്ചു



മലപ്പുറം : ലോറി പാഞ്ഞുകയറി വഴിയിരികില്‍ സംസാരിച്ചു നിന്ന മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസീഖ്‌, ഫാസില്‍, നൗഷാദ്‌ എന്നിവരാണ്‌ മരിച്ചത്‌. വളാഞ്ചേരി കോട്ടപ്പുറത്തിനടുത്ത് ഇന്ന് പുലര്‍ച്ചേ 4.30 ഓടെയായിരുന്നു അപകടം.


ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ലോറി വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാക്കളെ ഇടിച്ചുതെറിപ്പിച്ചശേഷം വൈദ്യുതപോസ്‌റ്റും ഒരു വീടിന്റെ മതിലും ഇടിച്ചു തകര്‍ത്തു. അടുത്തിടെ നവീകരണം നടത്തി ഉന്നത നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ റോഡില്‍ സുഹൃത്തിനെ നോക്കി നില്‍ക്കുകയായിരുന്നുവത്രേ യുവാക്കള്‍. അമിത വേഗതയാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K