14 May, 2020 10:42:04 AM


സ്‌പെഷ്യല്‍ ട്രെയിനില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ കയറ്റില്ല; ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും



തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ കയറ്റില്ല. പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് അല്ലാതെ മറ്റുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഈ ട്രെയിനില്‍ കയറാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് റെയില്‍വെ അറിയിച്ചു.


ഇന്നെത്തുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിലെ സ്‌റ്റേഷനുകളില്‍ നിന്ന് എടുത്ത ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും. കോഴിക്കോട് നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എടുത്ത ടിക്കറ്റുകളും എറണാകുളത്തു നിന്ന് എടുത്ത തിരുവനന്തപുരം ടിക്കറ്റും റദ്ദാക്കും. തിരിച്ചുള്ള ട്രെയിനിലും തിരുവനന്തപുരത്തു നിന്ന് കയറുന്നവര്‍ക്ക് കേരളത്തിലെ 2 സ്‌റ്റോപ്പുകളില്‍ ഇറങ്ങാനാവില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K