12 May, 2020 02:08:53 PM


കുന്നംകുളം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു



കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബൈയിൽ മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ചൊവ്വാഴ്​ച പുലർച്ചെയായിരുന്നു മരണം. ദീർഘകാലമായി ദുബൈയിൽ വർക്​ ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്​കാരം ദുബൈയിൽ നടക്കും. ഭാര്യ: വിജിത. മക്കൾ: ധനജയ്, മഹീന്ദ്രൻ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K