09 May, 2020 05:57:40 PM


ഏറ്റുമാനൂര്‍ 'അമ്മ കാറ്ററിംഗ്' ഉടമ വിനോദ് വൈദ്യുതാഘാതമേറ്റ് മരിച്ചു



ഏറ്റുമാനുർ: വൈദ്യുതാഘാതമേറ്റ് കാറ്ററിംഗ് സ്ഥാപനമുടമ മരിച്ചു. മാടപ്പാട് തുണ്ടത്തില്‍ പരേതനായ ദാമോദരന്‍നായരുടെയും ശാന്തമ്മയുടെയും മകനും 'അമ്മ കാറ്ററിംഗ്' ഉടമയുമായ ബിനോയ്മോന്‍ ഡി (വിനോദ് - 51) ആണ് മരിച്ചത്.  ഭാര്യ: കടപ്പൂര് സരസ്വതിമന്ദിരത്തില്‍ ശോഭനകുമാരി. മക്കള്‍: അനന്തു (എജെകെ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ്, കോയമ്പത്തൂര്‍), അശ്വിന്‍ (പാലാ പോളിടെക്നിക് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പ്രദീപ്കുമാര്‍, ദിലീപ്കുമാര്‍. സംസ്കാരം നാളെ 2ന് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 11.7K