21 April, 2016 11:33:39 PM


പുറ്റിങ്ങൽ വെടിക്കെട്ടപകടം ; കലക്​ടറേറ്റിലെ സിസിടിവി ഹാർഡ്​ ഡിസ്​ക്​ പിടിച്ചെടുത്തു


കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട്​ അപകടവുമായി ബന്ധപ്പെട്ട്​ കൊല്ലം  കലക്​ടറേറ്റിലെ സിസിടിവി ഹാർഡ്​ ഡിസ്​ക്​ ക്രൈംബ്രാഞ്ച്​ പിടിച്ചെടുത്തു. വെടിക്കെട്ടപകടം അന്വേഷിക്കുന്ന സംഘം ദൃശ്യങ്ങൾ പരിശോധിക്കാനാണ്​ ഹാർഡ്​ ഡിസ്​ക്​ പിടിച്ചെടുത്തത്​.
വെടിക്കെട്ടിന്​ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന്​ ശേഷവും അനുമതിക്കായി കലക്​ടറെ കണ്ടിരുന്നുവെന്ന്​ അറസ്​റ്റിലായ ക്ഷേത്രഭാരവാഹികൾ ക്രൈംബ്രാഞ്ചിന്​ മൊഴി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ ക്രൈംബ്രാഞ്ച്​ സംഘം കലക്​ടറേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്​.



Share this News Now:
  • Google+
Like(s): 391