07 May, 2020 08:35:00 AM


ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കുന്നതില്‍ മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന


ജനീ​വ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​വ​രു​ന്ന​തി​നി​ടെ മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ഇ​നി​യും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ല്ലെ​ങ്കി​ൽ കേ​സു​ക​ൾ കു​തി​ച്ചു​യ​രു​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി. രോ​ഗം വ്യാ​പി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ രാ​ജ്യ​ങ്ങ​ൾ മ​തി​യാ​യ ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ക്വാ​റ​ന്‍റൈ​ൻ വ്യ​വ​സ്ഥ​ക​ളും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു. 


ലോ​ക്ക്ഡൗ​ണി​ൽ നി​ന്നു​ള്ള മാ​റ്റം രാ​ജ്യ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വ്വം കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ത് ഗു​രു​ത​ര​മാ​യ സ്ഥി​തി​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ, ജ​ർ​മ​നി, സ്പെ​യി​ൻ, ഇ​റ്റ​ലി തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ രാ​ജ്യം വീ​ണ്ടും തു​റ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പും അ​റി​യി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K