03 May, 2020 03:07:10 PM


വെഞ്ഞാറമൂട് പാലാംകോണത്ത് വീട്ടമ്മ റബ്ബർ തോട്ടത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ



‍തിരുവനന്തപുരം : പാലാം കോണത്ത്  വീട്ടമ്മ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിച്ചു. പാലാംകോണം ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം സജിത്ത് ഭവനിൽ മുരളിയുടെ ഭാര്യ ഓമന (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ഓമനയെ കാണാനില്ലായിരുന്നു തുടർന്ന്  വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിലാണ്  തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് സംഭവസ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K