03 May, 2020 02:29:50 PM


പ്ര​തി​ഭ​​ എംഎല്‍എയുമാ​യു​ള്ള ത​ര്‍​ക്കം: കാ​യം​കു​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ​യി​ല്‍ കൂ​ട്ട​രാ​ജി



കാ​യം​കു​ളം: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ​യി​ല്‍ കൂ​ട്ട​രാ​ജി. 21 അം​ഗ ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ലെ 19 പേ​രും രാ​ജി​വ​ച്ചു. കാ​യം​കു​ളം എം​എ​ല്‍​എ ​പ്ര​തി​ഭ​യും സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ ക​മ്മി​റ്റി​ക്കും സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യും വാ​ര്‍​ത്താ ചാ​ന​ലു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.


അ​തേ​സ​മ​യം, കൂ​ട്ട​രാ​ജി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടു​ത്തി​ടെ ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ല്‍ കാ​യം​കു​ളം സി​ഐ തോ​ക്കു​മാ​യി എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ഡി​വൈ​എ​ഫ്‌ഐ നേ​താ​ക്ക​ളി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. സി​ഐ​യെ പി​ന്തു​ണ​ക്കു​ന്ന​ത് എം​എ​ല്‍​എ​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌ഐ ആ​രോ​പി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K