03 May, 2020 09:48:28 AM


കോട്ടയം, കൊട്ടാരക്കര, കൊല്ലം സ്വദേശികൾ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു



ന്യൂയോര്‍ക്ക് : കോവിഡ് 19 വൈറസ് ബാധിച്ച്‌ അമേരിക്കയില്‍ എട്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍, മാര്‍തോമ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി ഫാദര്‍ എം. ജോണ്‍, പാലാ സ്വദേശി സുനീഷ് - ദീപ ദമ്പതികളുടെ മകന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.


ഗീവര്‍ഗീസും വൈദികന്‍ എം. ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോര്‍ക്കിലുമാണ് മരിച്ചത്. നഴ്സുമാരായ മാതാപിതാക്കള്‍ക്കു പിന്നാലെ കോവിഡ് ബാധിച്ച അദ്വൈതിനെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിലാഡല്‍ഫിയയിലെ പണിക്കര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം. പണിക്കര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K