02 May, 2020 10:45:34 PM


ലോക്പാല്‍ അംഗം ജസ്റ്റിസ് എ.കെ. ത്രിപാഠി കൊവിഡ് ബാധിച്ച്‌ മരിച്ചു



ദില്ലി: ലോക്പാല്‍ സമിതി അംഗവും മുന്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ.കെ,​ത്രിപാഠി കൊവിഡ് ബാധിച്ച്‌ മരിച്ചു.. 62 വയസായിരുന്നു. ഡല്‍ഹി. എയിംസില്‍ ഏപ്രില്‍ രണ്ടുമുതല്‍ ചികിത്സയിലായിരുന്നു. ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും പാചകക്കാരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എയിംസിലെ ട്രോമാ കെയര്‍ സെന്ററില്‍ ഐ.സിയുവിലായിരുന്നു ത്രിപാഠി. ആരോഗ്യനില ഗുരുതരമായിരുന്നതിനെതുടര്‍ന്ന് വെന്റിലേറ്ററായിരുന്ന ത്രിപാഠി ഇന്ന് രാത്രി 8.45നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K