02 May, 2020 05:24:27 PM


പഴമയുടെ രുചികൂട്ടുകൾ പങ്കുവെയ്ക്കാം; സമ്മാനം നേടാം



കൊട്ടയം: പഴമയുടെ രുചികുട്ടുകളുടെ കലവറ തുറന്ന്  അവയുടെ മേന്മ മാലോകരെ അറിയിക്കുവാന്‍ കുടുംബശ്രീ വയോജന അയൽക്കൂട്ട അംഗങ്ങൾക്ക് അവസരം. ഒപ്പം സമ്മാനങ്ങളും നേടാം.


നിങ്ങളുടെ വിഭവങ്ങളുടെ കുറിപ്പ് വാട്സപ്പ് വഴി  കുടുംബശ്രീ ജില്ലാ മിഷന് അയിച്ചു കൊടുത്താല്‍ മാത്രം മതിയാകും. വിഭവങ്ങൾ വീഡിയോ ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിൽ അങ്ങനെയും അയച്ചു തരാം. ഒപ്പം തയ്യാറാക്കിയ വിഭവത്തിന്റെ കുറിപ്പ് കൂടി വേണമെന്നു മാത്രം.


നിബന്ധനകൾ ഇങ്ങനെ - പഴയ കാല  നാടൻ  വിഭവങ്ങൾ ആവണം തയ്യാറാക്കേണ്ടത്. അധികം ആർക്കും അറിയാത്ത വിഭവങ്ങൾ വേണം ഉണ്ടാക്കേണ്ടത്. വിഭവത്തിന്റെ പേര്, മുഴുവൻ കൂട്ടുകൾ,  അളവുകൾ, വേണ്ട ഉപകരണങ്ങൾ എന്നിവ  വ്യക്തമാക്കണം. വിഭവത്തിന്റെ ഉത്ഭവം, ചരിത്രം,  തനിമ, പൈതൃകം എന്നിവ കൂടെ ചേർത്താൽ നന്ന്.


കുടുംബശ്രീ വയോജന അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക്‌ മാത്രമേ പങ്കെടുക്കാൻ പറ്റു. വിഭവങ്ങളുടെ കുറിപ്പ് 9526203259 എന്ന വാട്സപ്പ് നമ്പറിലേക്കാണ് അയയ്ക്കേണ്ടത്. കൂടുതൽ വിവങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ : 8281770567



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K