27 April, 2020 03:19:38 PM


വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു



തിരുവനന്തപുരം: വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി കണ്ടെത്തൽ. മാര്‍ച്ച് 20നാണ് ഇയാൾ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. നിരീക്ഷണത്തില്‍ കഴിയാതെ പുത്തൻചന്തയിലെ വീട്ടിലെത്തിയ ശേഷം ആശുപത്രിയില്‍ പോയി. മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രികളിൽ മാര്‍ച്ച് 29ന് കുടുംബത്തോടൊപ്പം പോയി.

വിദേശത്ത് നിന്നെത്തി 34 ദിവസത്തിനു ശേഷം ഏപ്രില്‍ 23നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 14 ദിവസത്തെ ക്വാറന്റൈൻ പാലിച്ച ശേഷമാണ് താൻ പുറത്തിറങ്ങിയതെന്നാണ് രോഗി പറഞ്ഞിരുന്നത്. എന്നാൽ റൂട്ട് മാപ്പ് തയ്യാറാക്കിയതോടെയാണ് ഇയാള്‍ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K