25 April, 2020 01:23:51 PM


നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: കമലിനെതിരെ പരാതിയുമായി യുവനടി



തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും പ്രശസ്ത സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.


കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു. കമൽ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയിൽ വച്ച് പീഡനം നടന്നതായും യുവതി വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K