21 April, 2020 06:40:53 AM


ചൈന തിരികെയെത്തുന്നു; 73 വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു


ബെയ്ജിംഗ്: കോ​വി​ഡ് ബാ​ധ​യി​ൽ തകര്‍ന്നടിഞ്ഞ ചൈ​ന സാ​വ​ധാ​നം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ​ഇതിന്‍റെ തു​ട​ക്ക​മെ​ന്ന​പോ​ലെ രാ​ജ്യ​ത്ത 73 പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ര​ണ്ടു മാ​സ​ത്തി​ലേ​റെ നീ​ണ്ടു നി​ന്ന പൂ​ർ​ണ അ​ട​ച്ചി​ട​ലി​നു ശേ​ഷ​മാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്. 


ബെ​യ്ജിം​ഗി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ തു​റ​ന്ന​ത്. ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ചി​ൻ​ഹു​വ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​ൻ​മ​തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ആ​ണ് തു​റ​ന്ന​ത്. ബെ​യ്്ജിം​ഗി​നു പു​റ​മേ ഷാം​ഗ്ഹാ​യ് ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ഉ​ട​ൻ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K