19 April, 2016 02:14:44 PM


കായംകുളത്ത് നടുറോഡില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: കായംകുളത്ത് നടുറോഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം. എരുവ സ്വദേശിനി സൗമിനിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് കരുതുന്നു.


കായംകുളത്തെ ഒരു വസ്ത്രവ്യാപാരശാലയില്‍ ജീവനക്കാരിയാണ് സൗമിനി. രാവിലെ കായംകുളം നഗരസഭയ്ക്ക് സമീപമാണ് നടുറോഡില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 45 ശതമാനം പൊള്ളലേറ്റ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K